breaking news New

കോഴിക്കോട് കുന്നമംഗലത്തിന് സമീപം കാരാന്തൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് അജ്ഞാതന്‍ തീയിട്ടു !!

കോഴിക്കോട് : വിദേശത്ത് ജോലി ചെയ്യുന്ന റഫീഖിന്റെ വീടിന് നേരെയാണ് വ്യാഴാഴ്ച അതിക്രമമുണ്ടായത്. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ 6.45-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്. വീടിന്റെ ജനലുകളിലൂടെയും വാതിലുകളിലൂടെയും കനത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവസമയത്ത് റഫീഖിന്റെ കുടുംബാംഗങ്ങള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല.

വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍, വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അജ്ഞാതന്‍ മനഃപൂര്‍വ്വം തീയിട്ടതാണെന്ന് വ്യക്തമായി. വിവിധ മുറികളിലെ കട്ടില്‍, കിടക്കകള്‍, ഫര്‍ണിച്ചറുകള്‍, അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് തീയിട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന്റെ ഉള്‍ഭാഗം തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കരിപിടിച്ച നിലയിലാണ്. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടല്‍.

കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4