പത്തനംതിട്ട :
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതല്ലെന്നും വഴിയില്‍ കെട്ടിക്കിടന്ന ചെളിവെള്ളം ഒഴിവാക്കി കുട്ടികള്‍ക്ക് ലിഫ്റ്റ് നല്‍കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും കാറിലുണ്ടായിരുന്ന യുവതി വ്യക്തമാക്കി. സംഭവം വലിയ വാര്‍ത്തയാവുകയും പോലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തതോടെയാണ് യുവതി യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
കൊടുമണ്ണില്‍ നടന്നത് ലിഫ്റ്റ് നല്‍കാനുള്ള ശ്രമമായിരുന്നു എന്ന് നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴകുളത്തെ പരാതിയിലെയും ദുരൂഹത നീങ്ങിയത്. കാറിലുണ്ടായിരുന്നത് പ്രദേശവാസികളായ യുവതിയും ഭര്‍ത്താവുമാണെന്ന് പോലീസ് അറിയിച്ചു. സംശയനിഴലിലായ കാറിലുണ്ടായിരുന്നവരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
'ഭര്‍ത്താവും ഞാനുമാണ് വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. ആ വഴി പോകുന്നതിനിടയില്‍ കുട്ടികളെ കണ്ടു. റോഡില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അപ്പുറത്ത് എത്തിക്കാമെന്ന് കുട്ടികളോട് പറയുക മാത്രമാണ് ചെയ്തത്. വാര്‍ത്ത ഞങ്ങളെപ്പറ്റിയാണെന്ന് മനസ്സിലായതോടെ ഉടന്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഞങ്ങള്‍ക്ക് കുട്ടികളുടെ കൈയില്‍ പിടിച്ച് വലിക്കേണ്ട കാര്യമില്ല. കൈയില്‍ പിടിച്ചു വലിച്ചുവെന്ന് പറയുന്നത് ശരിയല്ല.' കാറിലുണ്ടായിരുന്ന യുവതി പറഞ്ഞു.
ബന്ധുവിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സംഭവിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും അടൂര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം, സമാനമായ രീതിയില്‍ കൊല്ലം ജില്ലയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ പഴകുളത്തും കൊടുമണ്ണിലും വെള്ളക്കാറിലെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ് !!
Advertisement
Advertisement
Advertisement