ആലപ്പുഴ : ചെന്നിത്തല സൗത്ത് തഴത്തേതില്‍ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
പിന്നില്‍നിന്ന് ടിപ്പര്‍ ലോറി വരുന്നത് ശ്രദ്ധയില്‍പ്പെട്ട ആനി ബാബു സ്‌കൂട്ടര്‍ റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ടിപ്പര്‍ ലോറിയുടെ ഒരുഭാഗം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ആനിയും റോഡിലേക്ക് മറിഞ്ഞുവീണു. തുടര്‍ന്ന് ആനിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പാഞ്ഞെത്തിയ ടിപ്പർ ലോറിയിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂട്ടർ ഒതുക്കി നിർത്തി ; എന്നിട്ടും അപകടം ഒഴിവായില്ല ; മാവേലിക്കരയിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
Advertisement
Advertisement
Advertisement