breaking news New

വിനോദയാത്രയ്ക്കിടെ ദുരന്തഭീതി ; തമിഴ്‌നാട്ടിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; 45 കുട്ടികളടക്കം 49 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് : ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തമിഴ്‌നാട്ടിലെ തേനിയിൽ തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ബസിന്റെ പിൻഭാഗത്തെ ടയറിന് സമീപത്തുനിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി. തുടർന്ന് അധ്യാപകരുടെയും മറ്റുള്ളവരുടെയും നേതൃത്വത്തിൽ മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്തിറക്കി.

ഇതിന് പിന്നാലെ ടയർ പൊട്ടിത്തെറിക്കുകയും ബസിലേക്ക് തീ പടരുകയുമായിരുന്നു. നിമിഷങ്ങൾക്കകം ബസ് പൂർണമായും അഗ്നിക്കിരയായി. സമയോചിതമായി ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കാനായത് വലിയ ദുരന്തം ഒഴിവാക്കി.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെത്തുടർന്ന് യാത്ര മുടങ്ങിയ വിദ്യാർഥികളെ സുരക്ഷിതമായി ഒറ്റപ്പാലത്ത് തിരിച്ചെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

C-MEDIA NEWS DESK | www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4