breaking news New

ഗർഭിണിയായ പശുവിനെ കടുവ കടിച്ചുകൊന്നു ; മൂന്നാറിൽ ഭീതിയോടെ തോട്ടം തൊഴിലാളികൾ ; കടുവയെ പിടികൂടാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യം

ഇടുക്കി: മൂന്നാറിലെ ദേവികുളത്ത് കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. ദേവികുളം മാനില എസ്റ്റേറ്റിൽ രാജയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ലയത്തിന് സമീപത്തെ തേയിലത്തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. രാജയുടെ കന്നുകാലികൾക്ക് നേരെ കടുവയുടെ ആക്രമണമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.

ഇന്നലെ വൈകീട്ട് മേയാൻ വിട്ട പശുവിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. എസ്റ്റേറ്റ് മേഖലയിലെ നിരവധി തൊഴിലാളികളുടെ കന്നുകാലികളും സമാനമായ രീതിയിൽ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

മൂന്നാറിലെ തോട്ടം മേഖലകളിൽ കടുവയുടെ സാന്നിധ്യം പതിവാകുന്നതോടെ തൊഴിലാളികളും പ്രദേശവാസികളും കടുത്ത ഭീതിയിലാണ്. ജനവാസ മേഖലയിലേക്കും കടുവയെത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.

കടുവയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി കൂട് സ്ഥാപിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4