breaking news New

കണ്ണൂർ ചൊക്ലി പെരിങ്ങത്തൂരിൽ നിന്ന് 17-കാരനായ ശിവസൂര്യയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂർ :
മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ ഓഗസ്റ്റ് 8-നാണ് കാശിയിലേക്ക് പോകുന്നു, ദൈവത്തിൽ അലിയും എന്ന് കുറിപ്പെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്.

തുടർന്ന് വാരണാസി, രാമേശ്വരം, മംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പോലീസും തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. പോലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തുകയും, ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനെ സമീപിക്കുകയും ചെയ്തു.

തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി ക്രൈംബ്രാഞ്ചിനെയോ തൊട്ടടുത്ത പോലീസ് സ്റ്റേഷനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4