പാറശ്ശാല :
മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടില്‍ പ്രസന്നകുമാരി (61) ആണ് മോഷ്ടാവിനെ ബുദ്ധി പൂര്‍വ്വം കുടുക്കിയത്. സ്‌കൂട്ടര്‍ തോട്ടിലേക്ക് തള്ളിയിട്ട ശേഷം ബഹളം വെച്ച് ആളെ കൂട്ടിയ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ തടഞ്ഞുവച്ച് പൊലീസിലിലേല്‍പിച്ചു.
ആറയൂര്‍ ചാവല്ലൂര്‍ പൊറ്റ കരിമണ്‍വിള വീട്ടില്‍ വിജയദാസാണ് (40) പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കല്‍ ആടുമന്‍കാട് ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്നു പ്രസന്നകുമാരി. സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം ഇവരുടെ അടുത്തേക്കെത്തിയ വിജയദാസ് മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രസന്നകുമാരി സ്‌കൂട്ടര്‍ തള്ളി തോട്ടിലിട്ടു. വാഹനം ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴേക്കും പ്രസന്നകുമാരിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നു മോഷ്ടാവിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാറശാല പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മാല മോഷ്ടിച്ച് മുങ്ങാൻ നോക്കിയ കള്ളന് സ്ത്രീയുടെ വക 'വാട്ടർ ട്രീറ്റ്മെന്റ്'!
Advertisement
Advertisement
Advertisement