breaking news New

കോട്ടയത്ത് ‘പടക്കം പൊട്ടും’ ശബ്ദത്തിൽ കാർ പാഞ്ഞു ; രൂപമാറ്റം വരുത്തിയ വാഹനം കറുകച്ചാൽ പൊലീസ് പിടികൂടി : വാഹനം ഓടിച്ചത് 17 കാരൻ !!

സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച 17-കാരന്റെ മാതാവായ പത്തനാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനും മോട്ടോർ വാഹന നിയമ ലംഘനത്തിനുമാണ് ഉടമ കൂടിയായ മാതാവിനെതിരെ നടപടി.

നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് നെടുംകുന്നം ഭാഗത്ത് വെച്ചാണ് കറുകച്ചാൽ എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ തടഞ്ഞു നിർത്തി പിടിച്ചെടുത്തത്. 17 വയസ്സുകാരനെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

വാഹനത്തിൽ പന്ത്രണ്ടിലധികം നിയമവിരുദ്ധ രൂപമാറ്റങ്ങൾ വരുത്തിയതായി പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തി. വാഹനം മോട്ടോർ വാഹന വകുപ്പിന്റെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. ആർടിഒയുടെ പരിശോധനയ്ക്കു ശേഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് കോടതിയിൽ ഹാജരാക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4