ചങ്ങനാശ്ശേരി : തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയ ഇന്നോവ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് നാട്ടുകാർ തടഞ്ഞത്. സംഭവത്തിൽ വാഹനവും, ഡ്രൈവറെയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സ്വദേശി ഗോകുൽ ബിനുവാണ് കാർ ഓടിച്ചിരുന്നത്.
പായിപ്പാട് മുതൽ കണ്ണോട്ട വരെ ഏകദേശം എട്ട് കിലോമീറ്റർ ദൂരമാണ് ഇന്നോവ കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ സഞ്ചരിച്ചത്. ഇതിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടുകയും ഡിസ്ക് റോഡിൽ ഉരഞ്ഞ നിലയിൽ വാഹനം മുന്നോട്ടുപോകുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 8 കിലോമീറ്റർ ഭീകരയാത്ര ; വാഹനങ്ങളിൽ ഇടിച്ച ഇന്നോവ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
Advertisement
Advertisement
Advertisement