breaking news New

വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍ !!

കോഴിക്കോട് :
കുറ്റ്യാടി വേളം സ്വദേശി സലിതിനെ (46) കോഴിക്കോട് വെങ്ങളത്തുനിന്നാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ എട്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് സംഘം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയത്. യാത്രയ്ക്കിടയിലാണ് അധ്യാപകനായ സലിത് എട്ട് വിദ്യാര്‍ഥിനികളോട് അതിക്രമം നടത്തിയത്. വിവരം കുട്ടികള്‍ യാത്രയ്ക്കിടെ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു.

വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വെങ്ങളത്തെ താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4