തിരുവനന്തപുരം: വിഷാദരോഗം മൂലം ജീവിതം മടുത്തുവെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. നഗരൂർ വെള്ളല്ലൂർ സ്വദേശി ജോഷ്മിൻ (36) ആണ് മരിച്ചത്. ചിറയിൻകീഴ് മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
ഏവിയേഷൻ ട്രെയിനറായിരുന്ന ജോഷ്മിൻ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വിദ്യാർഥികളെ അഭിസംബോധന ചെയ്ത് വീഡിയോ പങ്കുവച്ചിരുന്നു. കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും വീഡിയോയിൽ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവിതം മടുത്തെന്ന് വീഡിയോയിൽ പറഞ്ഞ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി !!
Advertisement
Advertisement
Advertisement