പാലാ : ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സ്കൂളിൽ കലോത്സവ മത്സരങ്ങൾ നടന്നുവരുന്നതിനിടെ മൈക്കിലൂടെ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരുന്ന മജോയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റ് അധ്യാപകരും ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയനായ അധ്യാപകന്റെ ആകസ്മിക വേർപാടിൽ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും നാട്ടുക്കാരും കടുത്ത ആഘാതത്തിലാണ്. മൃതദേഹം തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോട്ടയം പാലായിൽ ആഘോഷവേദി കണ്ണീരിലായി ; സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു !!
Advertisement
Advertisement
Advertisement