പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള 23 വർഷത്തെ അവിസ്മരണീയ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് 41കാരനായ താരം തീരുമാനം അറിയിച്ചത് .
അടുത്ത രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരിക്കും റൊണാൾഡോ ദേശീയ ടീമിന്റെ ചുമതലകളിൽ നിന്ന് പൂർണമായി പിന്മാറുക. പോർച്ചുഗലിന്റെ ദീർഘകാല നായകനും ടീമിന്റെ മുഖവുമായിരുന്ന താരത്തിന്റെ പിന്മാറ്റം രാജ്യത്തിന്റെ ഫുട്ബോളിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടും.
പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളും മത്സരങ്ങളും സ്വന്തമാക്കിയ താരമെന്ന റെക്കോർഡുമായാണ് റൊണാൾഡോ വിരമിക്കുന്നത്. 2003ൽ 18-ാം വയസിൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം അഞ്ച് ലോകകപ്പുകളിലും ആറ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളാണ് നേടിയത്. 2016ൽ ഫ്രാൻസിൽ നടന്ന യൂറോ കപ്പിൽ പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചതാണ് രാജ്യാന്തര കരിയറിലെ ഏറ്റവും വലിയ നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ പ്രധാന രാജ്യാന്തര കിരീടമായിരുന്നു അത്. 2019ൽ നടന്ന പ്രഥമ യുവേഫ നേഷൻസ് ലീഗിലും പോർച്ചുഗൽ ജേതാക്കളായി.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര കരിയറിലൂടെ പോർച്ചുഗൽ ഫുട്ബോളിന്റെ ചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത ശേഷമാണ് ഇതിഹാസതാരം പടിയിറങ്ങുന്നത്.
ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement