breaking news New

കായികരംഗത്തെ വൈഎംസിഎയുടെ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃക ; ലഹരിക്കെതിരായ പോരാട്ടത്തിൽ കായികമേഖലയ്ക്ക് നിർണായക പങ്ക്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവല്ല: രാജ്യത്തിന് മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യുന്നതിനും കായികരംഗത്തിന്റെ സമഗ്ര വളർച്ചയ്ക്കുമായി വൈഎംസിഎ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ മോചിപ്പിക്കാനും ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കാനും കായികമേഖലയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വൈഎംസിഎയും പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന തിരുവല്ല മാർത്തോമ്മാ കോളേജും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ വൈഎംസിഎ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും കായിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികപ്രവർത്തനങ്ങളിലൂടെ കുട്ടികളിലും യുവജനങ്ങളിലും അച്ചടക്കം, ആത്മവിശ്വാസം, കൂട്ടായ്മ, ആരോഗ്യബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ കഴിയുമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ലഹരിവിരുദ്ധ പോരാട്ടത്തിൽ കായികരംഗത്തിന് വലിയ സംഭാവനകൾ നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മിറ്റി ചെയർമാൻ എ.ജെ. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ് സെമിനാറിന് നേതൃത്വം നൽകി.

പ്രൊഫ. ജോയി സി. ജോർജ്, ഡോ. മാത്യു വർക്കി ടി.കെ, തോമസ് കോശി, കുര്യൻ തുമ്പുങ്കൽ, റെജി ജോർജ്, ജോ ഇലഞ്ഞിമൂട്ടിൽ, ജോജി പി. തോമസ്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ലിനോജ് ചാക്കോ, സുനിൽ മറ്റത്ത്, ഡോ. ടീന ടി. എലിസബത്ത്, ഡോ. അനൂപ് കോശി ജോർജ്, കുര്യൻ ചെറിയാൻ, ഷിജു കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4