തന്റെ ജിം ട്രെയിനറും ബോഡി ബിൽഡറുമായ മലയാളി ലിബിൻ മാത്യുവാണ് വരൻ. റിമി തന്നെയാണ് യുട്യൂബ് ചാനലിലൂടെ വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം.
ലിബിൻ മുംബൈ മലയാളിയാണ്. ഏറെ നാളായുള്ള സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തിയത്. മാർച്ചിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒരുമിച്ചതെന്നും ലിബിനൊപ്പം നിൽക്കുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ടെന്നും റിമി പറഞ്ഞു.
അച്ഛന്റെയും സഹോദരന്റെയും ഭർത്താവിന്റെയും സ്ഥാനങ്ങൾക്കപ്പുറം മികച്ചൊരു സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും റിമി വ്യക്തമാക്കി. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം ലിബിൻ നൽകുന്നുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ ആരാധകരോട് നേരിട്ട് പങ്കുവയ്ക്കാനാണ് ആഗ്രഹമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് യുട്യൂബ് ചാനലിലൂടെ വിവാഹവിവരം അറിയിച്ചതെന്നും റിമി പറഞ്ഞു.
വിവാഹശേഷം കൂടുതൽ സമയവും മുംബൈയിലായിരിക്കും താമസിക്കുകയെന്നും ചെറിയ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്നും റിമി വ്യക്തമാക്കി. സിനിമാ മേഖലയിലുള്ളവരെപ്പോലും വിവാഹത്തിന് ക്ഷണിക്കുന്നില്ല. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും താരം അഭ്യർഥിച്ചു. മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പുതിയ ജീവിതവുമായി മുന്നോട്ടുപോകുകയാണെന്നും റിമി കൂട്ടിച്ചേർത്തു.
വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി
Advertisement
Advertisement
Advertisement