breaking news New

അങ്കണവാടി കുട്ടികൾക്കായി വിതരണംചെയ്ത പൂരക പോഷകാഹാരമായ 'അമൃതം ന്യൂട്രീമിക്‌സിൽ' ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഗുരുതര സുരക്ഷാ വീഴ്ച !!

തിരുവനന്തപുരം : വെള്ളനാടിനു സമീപം ചാങ്ങ അങ്കണവാടിയിൽ നിന്നു വിതരണം ചെയ്ത അമൃതം പൊടിയുടെ പായ്ക്കറ്റിലാണ് ചത്ത പല്ലിയുണ്ടായിരുന്നത്. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവിക്കു ലഭിച്ച അമൃതം പായ്ക്കറ്റ് തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ അങ്കണവാടിയിൽ നിന്നു ലഭിച്ച അമൃതം പായ്ക്കറ്റ് 27-ന് വൈകീട്ട് 5 മണിയോടെ ഒരു വയസ്സുള്ള തന്റെ മകൾക്ക് നൽകാനായി ചൂടുവെള്ളത്തിൽ പൊട്ടിച്ചിട്ടപ്പോഴാണ് പായ്ക്കറ്റിനുള്ളിൽ നിന്നും ചത്ത പല്ലി വെള്ളത്തിലേക്ക് വീണത്. ഉടൻതന്നെ ഇവർ അങ്കണവാടി ജീവനക്കാരെയും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 28-ന് രാവിലെ വൈഷ്‌ണവിയുടെ വീട്ടിലെത്തിയ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതർ അമൃതം പൊടിയുടെ പായ്ക്കറ്റും ചത്ത പല്ലിയും സുരക്ഷിതമായി പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.

കാട്ടാക്കടയ്ക്കു സമീപം ആമച്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് അമൃതം പൊടി തയ്യാറാക്കി വിതരണത്തിനായി നൽകുന്നത്. പല്ലിയെ കണ്ടെത്തിയ പായ്ക്കറ്റിലെ ബാച്ച് നമ്പറിലുള്ള മുഴുവൻ അമൃതം പായ്ക്കറ്റുകളും വിപണിയിൽ നിന്നും അങ്കണവാടികളിൽ നിന്നും തിരിച്ചെടുക്കാനും, പകരം പുതിയവ നൽകാനും നിർമാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശിശുവികസനസമിതി വെള്ളനാട് ബ്ലോക്ക് പ്രോജക്ട് ഓഫീസർ ലേഖ അറിയിച്ചു.

അതേസമയം, കുട്ടികളുടെ പൂരക പോഷകാഹാരമായ അമൃതം പൊടിയിൽ പല്ലിയെ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ വ്യക്തമാക്കി.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി നടത്തുന്ന പോഷകാഹാര വിതരണത്തിൽ യാതൊരുവിധ അപാകതകളും വച്ചുപൊറുപ്പിക്കില്ലെന്നും, ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4