breaking news New

പത്തനംതിട്ടയിൽ റിസോർട്ടിൽ നടുക്കുന്ന കൊലപാതകം ; കോഴഞ്ചേരി മാരാമണ്ണിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ

കോഴഞ്ചേരി : മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയ
കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. 20 വയസ്സായിരുന്നു.

സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4