തിരുവല്ല : ഇരവിപേരൂർ ജംഗ്ഷനിൽ നാളുകളായി വളരെ വലിയ കുഴികൾ രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇടയ്ക്കിടയ്ക്ക് അധികൃതർ അത് അടയ്ക്കുകയും പിന്നീട് പഴയതിലും വലിയ കുഴികൾ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
കഴിഞ്ഞ ഞായറാഴ്ച ഈ കുഴികൾ അടയ്ക്കാൻ വന്നപ്പോൾ ആണ് കേരള കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തത്. ജനങ്ങൾക്ക് പ്രയോജനം ഇല്ലാത്ത രീതിയിൽ ഈ കുഴികൾ അടയ്ക്കുന്നത് കൊണ്ട് ആർക്കാണ് പ്രയോജനം . ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു എന്നു കാണിക്കുന്നതിനുള്ള പ്രഹസനം അല്ലേ ഇത് എന്നും അവർ ചോദിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് ഇതുപോലെ അടച്ചു പോയ കുഴികൾ വീണ്ടും നിജസ്ഥിതിയിലായി ആ കുഴികളാണ് ഇപ്പോൾ അടച്ചത്. ഇന്ന് ചൊവ്വാഴ്ച ഈ കുഴികൾ വീണ്ടും പഴയ പടിയിൽ ആയിട്ടുണ്ട് . എന്താണ് അധികൃതർ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നും ആരോപിച്ചു.
കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ഇതിനെതിരെ പ്രതിഷേധിച്ചു. പ്രസ്തുത പ്രതിഷേധം കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം ശ്രീ റോയി ചാണ്ട പിള്ള ഉദ്ഘാടനം ചെയ്തു . കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ എബി പ്രയാറ്റ് മണ്ണിൽ അധ്യക്ഷനായിരുന്നു.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിഷ് വി ചെറിയാൻ കുറ്റിയിൽ , കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബു കുന്നുംപുറത്ത്, ആൻഡ്രൂസ് പുറത്തുമുറിയിൽ , എസ് കെ പ്രദീപ് കുമാർ , രഞ്ജി തോമസ്, ടോജി കൈപ്പശ്ശേരിൽ എന്നിവർ പ്രസംഗിച്ചു



