ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ചാറ്റുകൾ തുറക്കാതെ തന്നെ അവയിലെ സന്ദേശങ്ങൾ പ്രിവ്യൂ ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് വികസിപ്പിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമായ ഈ സൗകര്യം വൈകാതെ ആൻഡ്രോയിഡിലും എത്തിയേക്കും.
ചാറ്റ് ലിസ്റ്റിൽ ഏതെങ്കിലും സംഭാഷണത്തിൽ ദീർഘനേരം അമർത്തിപ്പിടിച്ചാൽ (ലോങ് പ്രസ്) സമീപകാല സന്ദേശങ്ങൾ കാണിക്കുന്ന പ്രിവ്യൂ വിൻഡോ തുറക്കും. ഇതിലൂടെ ചാറ്റിനുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ സന്ദേശങ്ങൾ സ്ക്രോൾ ചെയ്ത് വായിക്കാനാകും. അതിനാൽ, സന്ദേശങ്ങൾ വായിച്ചതായി അടയാളപ്പെടുത്താതെ തന്നെ ഉള്ളടക്കം പരിശോധിക്കാം.
പ്രിവ്യൂ വിൻഡോ സന്ദേശങ്ങൾ വായിക്കാൻ മാത്രമുള്ളതല്ല. ചാറ്റ് വായിച്ചതായി അടയാളപ്പെടുത്തുക, പിൻ ചെയ്യുക, ആർക്കൈവ് ചെയ്യുക, തിരഞ്ഞെടുക്കുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളും ഇതിലൂടെ സാധ്യമാകും. ചാറ്റ് ലോക്ക് ചെയ്യുക, ലിസ്റ്റുകളിലേക്ക് ചേർക്കുക, ചാറ്റ് വിവരങ്ങൾ പരിശോധിക്കുക, ഹോം സ്‌ക്രീനിൽ ഷോർട്ട്‌കട്ട് സൃഷ്ടിക്കുക തുടങ്ങിയ കൂടുതൽ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ചാറ്റ് നേരിട്ട് തുറക്കാതെ പ്രിവ്യൂവിലൂടെ സന്ദേശങ്ങൾ വായിക്കുന്നതിനാൽ, റീഡ് റെസീറ്റ് പ്രവർത്തനക്ഷമമായാലും അയച്ചയാൾക്ക് ബ്ലൂ ടിക്ക് ലഭിക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ചാറ്റ് തുറക്കാത്തതിനാൽ സന്ദേശങ്ങൾ വായിക്കാത്തവയായി തന്നെ തുടരും. മറുപടി നൽകാൻ വൈകേണ്ട സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടും.
നിലവിൽ വികസന ഘട്ടത്തിലുള്ള ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ വാട്‌സ്ആപ്പ് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. ബീറ്റാ പതിപ്പിൽ പരീക്ഷണത്തിന് എത്തുന്ന തീയതിയും വ്യക്തമല്ല. വികസനവും പരിശോധനയും പൂർത്തിയായാൽ വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭിച്ചേക്കും.
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു
Advertisement
Advertisement
Advertisement