തിരുവനന്തപുരം :
പോലീസുകാർ പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഉടൻ തന്നെ സമഗ്ര അന്വേഷണത്തിന് ഉത്തരവിടും. അതേസമയം, പ്രതികൾക്ക് പോലീസ് വസ്ത്രം വാങ്ങി നൽകിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മ്യൂസിയം സ്റ്റേഷനായി വാങ്ങിയ 68 ഷർട്ടുകളും അതിൻ്റെ പട്ടികയും പോലീസ് പരിശോധിച്ചു. ഉദ്യോഗസ്ഥർ ധരിച്ച നീല ഷർട്ടും പ്രതികൾ ധരിച്ച വസ്ത്രവും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.
സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ തൻ്റെ ശുപാർശകൾ സഹിതം ക്രമസമാധാന ചുമതലയുള്ള ഐജിക്ക് റിപ്പോർട്ട് കൈമാറി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
Advertisement
Advertisement
Advertisement