breaking news New

ശബരിമല തീർത്ഥാടകർക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാൻ സന്നിധാനം പോലീസ് സ്റ്റേഷൻ ; ഉദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് ശ്രീ. ബ്രഹ്മദത്തൻ അവർകൾ ഭദ്രദീപം കൊളുത്തി നിർവഹിച്ചു

ശബരിമല: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സന്നിധാനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് ശ്രീ ബ്രഹ്മദത്തൻ അവർകൾ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി)യുമായ പി. വിജയൻ ഐപിഎസ്, ജയ്‌ദേവ് ജി ഐപിഎസ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശബരിമല തന്ത്രി കണ്ഠരര് ബ്രഹ്മദത്തനെ എഡിജിപി പി. വിജയൻ ഐപിഎസ് പൊന്നാടയണിയിച്ച് ആദരിച്ചു.

ശബരിമല തീർത്ഥാടനകാലത്ത് സന്നിധാനത്തും പരിസരങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷയും സഹായവും ഉറപ്പാക്കുന്നതിൽ സന്നിധാനം പോലീസ് സ്റ്റേഷന് വലിയ പ്രാധാന്യമുണ്ട്. തീർത്ഥാടകരുടെ പരാതികൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുക, കാണാതാകുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സ്റ്റേഷൻ മുഖേന ഏകോപിപ്പിക്കും.

തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും സ്റ്റേഷൻ പ്രവർത്തനം സഹായകമാകും. അയ്യപ്പഭക്തർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പോലീസ് സഹായവും സമയബന്ധിതമായി ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

സബ് ഇൻസ്പെക്ടർ രാജീവാണ് സന്നിധാനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. തീർത്ഥാടനകാലത്ത് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഏകോപിപ്പിക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4