കോഴിക്കോട് :
അപകടകരമായ രീതിയിലും മദ്യലഹരിയിലും വാഹനം ഓടിച്ചതിനാണ് നടക്കാവ് പോലീസ് എഫ്.ഐ.ആർ ഇട്ടത്. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് സംഭവം. അശ്വന്ത് ഓടിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും, ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് രണ്ടു കുപ്പി മദ്യം പോലീസ് കണ്ടെടുത്തു. വാഹനം പോലീസ് കസ്റ്റഡിയിലാണ്. അപകടത്തിന് പിന്നാലെ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പോലീസുകാരോടും അശ്വന്ത് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ ജാമ്യത്തിൽ വിട്ടത്.
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം ; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
Advertisement
Advertisement
Advertisement