പെരുനാട് :
വാഹന പരിശോധനയ്ക്കിടെ പെരുനാട് SHO സബ് ഇൻസ്പെക്ടർ മിഥുൻ അശോകിനെ ആക്രമിക്കുകയും മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്ത ആളെ പെരുനാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ചിറ്റാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കട്ടച്ചിറ നീലിപിലാവ് എന്ന സ്ഥലത്ത് മോഹനവിലാസം വീട്ടിൽ നിതിൻ രാജ് (27) എന്നയാളാണ് പിടിയിൽ ആയത്.
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതി അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ച് എത്തിയത് എന്ന് മനസ്സിലാക്കിയ പോലീസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നു.
പെരുനാട് പോലീസ് സ്റ്റേഷനിൽ SI യുടെ മൊഴി രേഖപ്പെടുത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു .തുടർന്ന് പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ R, SI മാരായ മിഥുൻ അശോക് , സണ്ണി ,
ASI അഭിലാഷ് , SCPO മാരായ ലാൽ , സുമേഷ് , CPO മാരായ വിജേഷ് , അരവിന്ദാക്ഷൻ , നിധീഷ് , അക്ഷയ് , സേതു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ടയിൽ വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ച് എത്തുകയും എസ് ഐ യെ ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ
Advertisement
Advertisement
Advertisement