breaking news New

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു !!

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സുകുമാരപിള്ളയാണ് മരിച്ചത്.

തിരുവോണ ദിനത്തിൽ പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരപിള്ളയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് സുകുമാരപിള്ള കട്ടിലിൽനിന്ന് താഴേക്ക് വീണ് പരിക്കേറ്റത്.

വീഴ്ചയ്ക്കുശേഷം ആവശ്യമായ ചികിത്സ യഥാസമയം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവയ്ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. ചികിത്സയിലെ വീഴ്ചയാണ് രോഗിയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, ബന്ധുക്കൾ ഉന്നയിച്ച ചികിത്സാ വീഴ്ചയെന്ന ആരോപണം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പൂർണമായും നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4