ഇടുക്കി : അണക്കര മറ്റത്തിൽ എൻ. കെ. രാജൻ ആണ് മരണപ്പെട്ടത്. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കട്ടപ്പന-പുളിയൻമല സംസ്ഥാന പാതയിലാണ് ദാരുണമായ സംഭവം നടന്നത്.
കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജന്റെ ആരോഗ്യനില വഷളായതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. യാത്രയ്ക്കിടെ ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ രാജന്റെ കൂട്ടിരിപ്പുകാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും, പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇടുക്കി കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു
Advertisement
Advertisement
Advertisement