breaking news New

വിവാഹവാഗ്ദാനം നൽകി മുംബൈ സ്വദേശിനിയെ വർഷങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി ; 43 ലക്ഷം രൂപയും സ്വർണവും കൈക്കലാക്കിയ പട്ടാമ്പി സ്വദേശി അറസ്റ്റിൽ

പാലക്കാട് :
മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറിനെയാണ് ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 33കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് ആലപ്പുഴയിലും ഷൊര്‍ണൂരിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 43 ലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിച്ചെന്നും പരാതിയുണ്ട്.

യുവതിയുടെ സുഹൃത്ത് വഴിയാണ് മുഹമ്മദ് അമീറിനെ പരിചയപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അമീര്‍ നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഷൊര്‍ണൂര്‍ ഐക്കോണ്‍ ആശുപത്രിക്ക് സമീപത്തെ സ്ഥലത്താണ് യുവതിയെ താമസിപ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് 43 ലക്ഷം രൂപയും നാല് സ്വര്‍ണവളകളും രണ്ട് മോതിരങ്ങളും കമ്മലുകളും അമീര്‍ കൈക്കലാക്കിയെന്നാണ് യുവതിയുടെ ആരോപണം.

പിന്നീട് അമീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിലെ വിലാസം യുവതിക്ക് ലഭിച്ചത്. അവിടെ എത്തിയപ്പോഴാണ് അമീറിന് കുടുംബമുണ്ടെന്ന വിവരം അറിയുന്നതെന്നും പരാതിയില്‍ പറയുന്നു.

യുവതി നേരിട്ട് ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് മുഹമ്മദ് അമീറിനെ അറസ്റ്റ് ചെയ്തത്. പട്ടാമ്പിയില്‍ നേരത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങള്‍ അമീറിന് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4