തിങ്കളാഴ്ച രാത്രി 10.45 ഓടെ ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപമാണ് അപകടം.
കാറിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപ്പിടിച്ചത്. മാന്നാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
കാറിനുള്ളില്‍ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ പെട്ടെന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറില്‍ തീ ആളിപ്പടര്‍ന്നു.
മാവേലിക്കരയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് തീ പൂര്‍ണമായും അണച്ചത്. മാന്നാര്‍ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ചെന്നിത്തല-തട്ടാരമ്പലം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു : അപകടം തട്ടാരമ്പലം - മാന്നാര്‍ സംസ്ഥാന പാതയില്‍ !!
Advertisement
Advertisement
Advertisement