പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പെരിങ്ങര പാഞ്ചായത്ത് 3 ആം വാർഡ് വേങ്ങലിൽ ആണ് പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നത്.
വേളൂർ മുണ്ടകം റോഡിൻ്റെ ഇരുവശങ്ങളിലായുള്ള പാടശേഖരത്തെ കർഷകരും, പ്രദേശവാസികളും ഭീതിയിലാണ്. മത്സ്യബദ്ധത്തിനായ് പാടശേഖരങ്ങളിലും തോടുകളിലുമായ് വിരിക്കുന്ന വലകളിലാണ് പ്രധാനമായും പെരുംപാമ്പ് കുടുങ്ങുന്നത്.
ഈ വിവരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചാൽ റെസ്ക്യൂ ടിം എത്തുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം സി മീഡിയ ഓൺലൈൻ ന്യൂസ് ഡെസ്ക്