breaking news New

പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂരിൽ 14 കാരിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി നിരന്തരം ശല്യം ചെയ്തയാൾക്ക് 2വർഷവും 3 മാസവും തടവും 8,500 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട :
പത്തനംതിട്ട അതിവേഗ പോക്സോ കോടതിയുടെ വിധിയിലാണ് പത്തനംതിട്ട ജില്ലയിൽ, മല്ലപ്പള്ളി കീഴ്‌വായ്‌പ്പൂർ, അറയ്ക്കൽ വീട്ടിൽ 42വയസുള്ള ബിനീഷ് എന്ന് വിളിക്കുന്ന ജയകൃഷ്ണനെ ശിക്ഷിച്ചത്.

14 കാരിയായ പെൺകുട്ടിയെ 2025 ഒക്ടോബർ മാസത്തിലും അതിനുമുൻപ് പല തവണയും പ്രതി നിരന്തരം ലൈംഗിക ചുവയോടെ അശ്ലീലം പറയുകയും, മുണ്ടു പൊക്കി കാണിക്കുകയും ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മൂമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതുമാണ് കേസിന് ആസ്പദമായ സംഭവം.

കീഴ്വായ്പൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആദർശ് B S ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ R ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി മഞ്ജിത്. ടി ആണ് വിധി പ്രസ്താവം നടത്തിയത് .

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ AT പ്രോസിക്യുഷൻ നടപടികളിൽ സഹായിയായി പ്രവർത്തിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4