പന്തളം : ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ പന്തളം ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചയാൾ പന്തളം പോലീസിന്റെ പിടിയിലായി.
പന്തളം കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തി ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്, SHO എബിൻ പ്രസാദ്,പോലീസ് ഉദ്യോഗസ്ഥരായ അജീഷ്, അൻവർഷ എസ് , നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട പന്തളത്ത് ഭാര്യയോട് ബന്ധമെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ
Advertisement
Advertisement
Advertisement