breaking news New

ആഡംബര ഹോട്ടലില്‍ യുവതിക്ക് നിര്‍ബന്ധിച്ചു എംഡിഎംഎ നല്‍കാന്‍ ശ്രമിച്ച ആള്‍ പൊലീസ് പിടിയിലായി

കൊച്ചി :
തൃശൂര്‍ സ്വദേശിയായ ശിഹാബുദ്ദീന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 0.120 ഗ്രാം എംഡിഎംഎയും 2,02,000 രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് ശിഹാബുദ്ദീന്‍ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രിയില്‍ യുവതിയെ മുറിയിലേക്ക് വിളിച്ചുവരുത്തി എംഡിഎംഎ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഇയാള്‍ കടവന്ത്ര പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4