breaking news New

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹം ; ഒടുവിൽ ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ !!

തിരുവനന്തപുരം : പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.

അമ്പൂരി സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണു പരാതിക്കാരി. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. വാടകവീട്ടിൽ താമസിക്കുമ്പോൾ പണത്തിനു വേണ്ടി ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുകയും, പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

കെട്ടിയിട്ട് മർദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. പീഡനം തുടർന്നതോടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്.

തുടർന്നാണു പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി. സഹീറിനെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4