വിവാഹസംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു.
ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്ന വിവാഹസംഘമാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സമീപത്തെ പെട്രോൾ പമ്പിലേക്ക് ഇടിച്ച് കയറിയത്. അപകടസമയത്ത് പെട്രോൾ പമ്പിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
എറണാകുളം കൂത്താട്ടുകുളത്തിന് സമീപം കാക്കൂരിൽ ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് വൻ അപകടം !!
Advertisement
Advertisement
Advertisement