breaking news New

ചരിത്രപ്രസിദ്ധമായ ബീമാപ്പള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം :
നവംബർ 11ന് നഗരസഭാ അതിർത്തിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കുമാണ് ജില്ലാ കളക്ടർ അവധി അനുവദിച്ച് ഉത്തരവിറക്കിയത്.

ഉറൂസ് മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും തിരക്കും യാത്രാസൗകര്യങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ പ്രാദേശിക അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4