breaking news New

വ്യാജ ട്രാഫിക് പിഴ സന്ദേശം വിശ്വസിച്ചു ; കൂത്താട്ടുകുളം സ്വദേശിക്ക് നഷ്ടമായത് 4.05 ലക്ഷം രൂപ !!

കൂത്താട്ടുകുളം: ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കണമെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി കൂത്താട്ടുകുളം തിരുമാറാടി ഒലിയപ്പുറം സ്വദേശിക്ക് നഷ്ടമായത് 4,05,500 രൂപ. വാഹനത്തിന് പിഴയുണ്ടെന്നും ലിങ്കിലൂടെ പണമടയ്ക്കാമെന്നും അറിയിച്ചാണ് സൈബർ തട്ടിപ്പ് നടത്തിയത്.

വ്യാജ സന്ദേശത്തോടൊപ്പമുള്ള ലിങ്ക് തുറന്നതോടെയാണ് തട്ടിപ്പിന് ഇരയായത്. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,03,500 രൂപ വീതം രണ്ടുതവണ പിൻവലിച്ചു. പിന്നാലെ 99,250 രൂപ, 47,500 രൂപ, 51,750 രൂപ എന്നിങ്ങനെ പലതവണയായി ഒരേ ദിവസം തന്നെ ക്രെഡിറ്റ് കാർഡിൽനിന്ന് പണം നഷ്ടമായി.

സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ ആർ. പ്രിൻസി കേസെടുത്തു. വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളും ലിങ്കുകളും ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4