ഇടുക്കി :
പതിനെട്ടുകാരിയായ തമിഴ്നാട് സ്വദേശിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തെളിവുനശിപ്പിക്കാന് മൃതദേഹം കത്തിക്കുകയായിരുന്നു. സംഭവത്തില് രാജാക്കാട്, ഖജനപ്പാറ സ്വദേശിയായ 19കാരന് നിഷാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തില് മൃതദേഹം ഒരു യുവതിയുടേതാണെന്ന് മാത്രമാണ് പൊലീസിന് മനസ്സിലാക്കാന് കഴിഞ്ഞത്. തുടര്ന്ന് ഇടുക്കി പൊലീസും ശാസ്ത്രീയ അന്വേഷണ സംഘവും നടത്തിയ ഊര്ജിതമായ തിരച്ചിലിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള് ലഭിക്കുന്നതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തുന്നതും.
വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇരുവരും ദീര്ഘനാളായി പ്രണയത്തിലായിരുന്നു. പ്രതി നിഷാന്ത് മുന്പും പെണ്കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്കുട്ടി തമിഴ്നാട്ടില് നിന്ന് നിഷാന്തിനെ കാണാനായി ഇടുക്കിയിലെത്തുന്നത്. തുടര്ന്ന് ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയില് വെച്ച് വിവാഹത്തെ ചൊല്ലി വീണ്ടും തര്ക്കമുണ്ടായി. ഇതിനിടെ പെണ്കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെണ്കുട്ടി മരിച്ചുവെന്ന് പൂര്ണ്ണമായി ഉറപ്പാക്കാന് കല്ലുകൊണ്ട് മുഖത്തടിക്കുകയും ചെയ്തു.
കൃത്യം നിര്വ്വഹിച്ച ശേഷം തെളിവുകള് പൂര്ണ്ണമായി നശിപ്പിക്കുന്നതിനായി ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോള് ഉപയോഗിച്ച് മൃതദേഹം പാംബ്ല ഡാമിന് സമീപത്തെ വിജനമായ സ്ഥലത്തുവെച്ച് കത്തിക്കുകയായിരുന്നു. നടുക്കുന്ന ഈ ദാരുണ സംഭവത്തില് പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല് തുടങ്ങിയ കടുത്ത വകുപ്പുകള് ചുമത്തിയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു
Advertisement
Advertisement
Advertisement