കോതമംഗലം : കുത്തുകുഴി ഹാപ്പി നഗറിലെ കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവ സമയത്ത് കുര്യക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയെ തുടർന്ന് ഒരു മാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. ഇരുവരും തമ്മിൽ ഇടക്കിടക്ക് വഴക്കുണ്ടാകാറുള്ളതായി അയൽവാസികൾ പറയുന്നു
വിവരമറിഞ്ഞ് പൊലിസ് വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലാരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല, വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള മകനെ വിളിച്ച് വിവരമറിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തുടർന്ന് മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാരാണ് പിന്നീട് പൊലീസിനെ അറിയിച്ചത്.
പുലർച്ചെ 2.30-ന് നാടിനെ നടുക്കിയ കൊലപാതകം ; കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് : വിദേശത്തുള്ള മകനെ വിളിച്ചറിയിച്ചു : പ്രതി പോലീസ് കസ്റ്റഡിയിൽ
Advertisement
Advertisement
Advertisement