പത്തനംതിട്ട : മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ സദ്യ ഒരുക്കുക. തിരുവോണ ദിവസമായ ഇന്ന് അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും സദ്യ ഉണ്ടാകും.
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട തിങ്കളാഴ്ചയാണ് തുറന്നത്. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു.
ഓണത്തോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി 28ന് രാത്രി 10 മണിക്ക് നടയടയ്‌ക്കും.
ശബരിമല അയ്യപ്പസന്നിധിയിലെ ഓണക്കാല പൂജകള്‍ ഭക്തര്‍ക്ക് സുകൃതമായി : തിരുവോണ ദിനമായ ഇന്ന് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് സദ്യ ഒരുക്കും ...
Advertisement
Advertisement
Advertisement