തിരുവനന്തപുരം :
സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്.
മരണം സംഭവിച്ചാലും സമരം തുടരുമെന്ന് എസ് വളർമതി പറഞ്ഞു. അധികാരത്തിന്റെ ഹുങ്ക് കൈയിൽ വെച്ചാൽ മതിയെന്നും ഇന്നലെ വലിച്ചിഴച്ചാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും എസ് വളർമതി പ്രതികരിച്ചു.
നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്‌ഐആര്‍ ഇടുന്നു. ഇന്നലെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സര്‍ക്കാരെന്നും വളര്‍മതി കുറ്റപ്പെടുത്തി. ശക്തമായ സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസുകാർ ഇന്നലെ വലിച്ച് ഇഴച്ചാണ് കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് തന്റെ ഫോൺ വരെ ഡോക്ടർ പിടിച്ചുവെച്ചു. ഇതൊക്കെ എന്ത് തരം മര്യാദയാണെന്ന് വളർമതി ചോദിച്ചു.
ഏത് രീതിയിൽ സമരം അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. നീതി പൂർവമായ കാര്യമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കുട്ടികളുടെ ആനുപാതം കുറയ്ക്കുകയെന്നത് സർക്കാർ ചെയ്യേണ്ടതാണ്. സാമ്പത്തിക ബാധ്യതയുടെ പേരും പറഞ്ഞ് ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവിറങ്ങുന്നതുവരെ സമരം ചെയ്യുമെന്ന് വളർമതി പറഞ്ഞു. ഇനി ചർച്ചയ്ക്ക് ഇല്ല, പരിഹാരമാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമം ; അധികാരത്തിന്റെ ഹുങ്ക് വേണ്ടെന്ന് എസ്. വളർമതി
Advertisement
Advertisement
Advertisement