കോട്ടയം :
തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയതായി ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു.
2015-ല്‍ അന്നത്തെ കോട്ടയം എം.എല്‍.എയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ആകാശപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും ഇരുമ്പ് കൂട് സ്ഥാപിച്ചതിന് ശേഷം പദ്ധതി നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാരിന്റെ കാലത്ത് സാങ്കേതിക തടസ്സങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിര്‍മാണം പൂര്‍ണ്ണമായി സ്തംഭിക്കുകയും വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുകയും ചെയ്തു.
പദ്ധതി പൂര്‍ത്തീകരണത്തിന് കൂടുതല്‍ തുക ആവശ്യമെങ്കില്‍ പ്ലാനിങ് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കുമെന്നും കിഫ്ബി, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ഗതാഗത മന്ത്രി സി.പി. ജോണിന് പുറമെ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം ; കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം
Advertisement
Advertisement
Advertisement