breaking news New

പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി ; ആഘോഷങ്ങൾ നവംബർ 9 വരെ

മല്ലപ്പള്ളി / ചെങ്ങരൂർ : പരിശുദ്ധ പരുമല തിരുമേനിയുടെ കടിഞ്ഞൂൽ പുത്രി എന്നറിയപ്പെടുന്ന ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദൈവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ചടങ്ങ് ഇടവക വികാരി റവ. ഫാ. വർഗീസ് ജോണിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിയങ്കണത്തിൽ നടന്നു.

റവ. ഫാ. കെ. ജെ. ജേക്കബ് കുളങ്ങര മനയ്ക്കലേട്ട്, സഹവികാരി റവ. ഫാ. നിതിൻ ജോസഫ് ചെറിയാൻ, ഇടവക ട്രസ്റ്റി ഫിലിപ്പ് തോമസ്, സെക്രട്ടറി മാത്യു വർഗീസ്, പെരുന്നാൾ കൺവീനർ ബൈജി ചെള്ളെട്ട്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2026 ഒക്ടോബർ 31 ശനിയാഴ്ച മുതൽ നവംബർ 9 തിങ്കളാഴ്ച വരെയാണ് ഭക്തിനിർഭരമായ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ ആത്മീയ ചടങ്ങുകളും പ്രദക്ഷിണവും റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് പെരുന്നാളിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.

പെരുന്നാൾ പരിപാടികൾ:

നവംബർ 1, ഞായർ: വിശുദ്ധ കുർബാനയ്ക്കുശേഷം പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് പദയാത്ര നടക്കും.

നവംബർ 6, വെള്ളി: വൈകിട്ട് 7.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം.

നവംബർ 7, ശനി: വിശുദ്ധ കുർബാനയും നേർച്ചവിളമ്പും.

നവംബർ 8, ഞായർ: വിശുദ്ധ കുർബാനയ്ക്കുശേഷം വൈകിട്ട് 4.45ന് വിവിധ സൺഡേ സ്കൂളുകളുടെ നേതൃത്വത്തിൽ വർണശബളമായ റാലി നടക്കും. തുടർന്ന് ആത്മീയ സംഘടനകളുടെ വാർഷികാഘോഷവും റവ. ഫാ. ലിജിൻ കടുവിങ്കലിന്റെ നേതൃത്വത്തിലുള്ള "FAMILIYA EVE WITH KTTU" പരിപാടിയും സ്നേഹവിരുന്നും സംഘടിപ്പിക്കും.

നവംബർ 9, തിങ്കൾ: രാവിലെ 6.45ന് പുതുശ്ശേരി എം.ജി.ഡി.എച്ച്.എസ്. ഓഡിറ്റോറിയത്തിൽ റവ. ഫാ. ജോൺ മാത്യുവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് നേർച്ചവിളമ്പും കൊടിയിറക്കവും നടക്കുന്നതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

പെരുന്നാൾ ദിനങ്ങളിൽ വിശ്വാസികൾക്ക് ആത്മീയാനുഭവം പകരുന്ന വിവിധ പരിപാടികളിൽ ഇടവകാംഗങ്ങളോടൊപ്പം ഏവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4