breaking news New

പാലക്കാട് മുണ്ടൂരില്‍ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി എടുത്ത ഫൗണ്ടേഷൻ പിറ്റിന്റെ വെള്ളത്തില്‍ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം !!

മുണ്ടൂര്‍ പാലക്കീഴ് സ്വദേശികളായ ജഗദീഷ് - തുളസി ദമ്പതികളുടെ മകളും നോച്ചുപ്പുള്ളി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയുമായ അനുശ്രീയാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. പുതിയ വീട് നിര്‍മ്മിക്കുന്നതിനായി വീടിന്റെ മുന്‍ഭാഗത്തായി പില്ലറിനായി കുഴിയെടുത്തിരുന്നു. സമീപത്ത് മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളില്‍ കുട്ടിയെ കണ്ടെത്തുന്നത്.

ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4