വടകര : മണിയൂര്‍ ചെല്ലട്ടുപൊയില്‍ കാളാംപുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. ജീപ്പിന് മുകളില്‍ കെട്ടിവെച്ചിരുന്ന തോട്ടിയില്‍ നിന്ന് കൊടുവാള്‍ ഊരിവീണാണ് അപകടമുണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വടകര മണിയൂര്‍ ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി മണിയൂര്‍ സെക്ഷന്റെ ജീവനക്കാര്‍ ജീപ്പില്‍ കൊടുവാളുമായി പോകുന്നതിനിടെയാണ് അപകടം.
ജീപ്പിന് മുകളില്‍ കെട്ടിവെച്ചിരുന്ന തോട്ടിയുടെ ബോള്‍ട്ട് ഇളകിയതിനെ തുടര്‍ന്ന് കൊടുവാള്‍ തെറിച്ചുവീഴുകയായിരുന്നെന്നാണ് വിവരം. കൊടുവാള്‍ ജാനകിയുടെ വയറില്‍ തട്ടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ കെഎസ്ഇബി ജീപ്പില്‍ തന്നെയാണ് ജാനകിയെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജാനകിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി ജീപ്പില്‍ കൊണ്ടുപോയ കൊടുവാള്‍ തെറിച്ചുവീണ് കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക് !!
Advertisement
Advertisement
Advertisement