പത്തനംതിട്ട : ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രഭരണ സമിതികളുടെയും നേതൃത്വത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്
പത്തനംതിട്ട ടൗൺ, തിരുവല്ല, അടൂർ, റാന്നി, കോഴഞ്ചേരി, പന്തളം, മല്ലപ്പള്ളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിനിരക്കുന്ന മഹാശോഭായാത്രകൾ വീഥികളെ അമ്പാടിയാക്കി മാറ്റും.
ശോഭായാത്രകൾക്ക് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ഉറിയടി, ഗോപികാനൃത്തം, സാംസ്കാരിക സമ്മേളനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടാകും.ആഘോഷങ്ങൾ തടസ്സമില്ലാതെ നടക്കുന്നതിനായി ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും പ്രത്യേക സുരക്ഷാ-ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് നിശ്ചിത കേന്ദ്രങ്ങളിൽ നിന്നെത്തുന്ന ചെറു ശോഭായാത്രകൾ പ്രധാന ക്ഷേത്രസന്നിധികളിൽ സംഗമിച്ച് മഹാശോഭായാത്രയായി മാറും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടും നഗരവും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ പൂർണമായും സജ്ജമായി.
അതേസമയം,
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. പള്ളിയോടക്കരകളിൽ നിന്നുള്ള കരക്കാർ പങ്കാളികളാകുന്ന വള്ളസദ്യയ്ക്കായി വിപുലമായ പന്തലും പാചകപ്പുരകളും സജ്ജമായിട്ടുണ്ട്.
ഉണ്ണിക്കണ്ണന്മാരുടെ വരവായി ; ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് പത്തനംതിട്ട ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ
Advertisement
Advertisement
Advertisement