കൊട്ടാരക്കര : കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകിയത്.
രോഗിയോടും ബന്ധുക്കളോടും ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പനിയും ശരീരവേദനയും എമർജൻസി കേസല്ലെന്നും, ആശുപത്രിയുടെ എമർജൻസി വിഭാഗം തുറന്നുവെച്ചിരിക്കുന്നത് രോഗികൾക്ക് ഓടിക്കയറാനല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിയവാസമാണെന്നും ഡോക്ടർ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോ. രേഖ കൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു.
രോഗികളോടും, കൂട്ടിരിപ്പുകാരോടും മോശം പെരുമാറ്റമെന്ന് പരാതി ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി
Advertisement
Advertisement
Advertisement