ചക്കുളത്തുകാവ്: സ്ത്രീ ശബരിമലയായ ചക്കുളത്തുകാവിൽ നിന്ന് പമ്പയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. തീർഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന സർവീസിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു.
കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി ആരതി ഉഴിഞ്ഞു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കൗൺസിലർ സുരേഷ് കാവുംഭാഗം, ലാൽ നന്ദാവനം, ശ്രീനിവാസ് പുറയാറ്റ്, ഹരികുട്ടൻ നമ്പൂതിരി, അനിൽ സി. ഉഷസ്, രഞ്ജിത്ത് നമ്പൂതിരി, എ.ടി.ഒ. അനിൽ കുമാർ സി., രാജീവ് എന്നിവർ പ്രസംഗിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ചക്കുളത്തുകാവിൽ നിന്ന് ഇനി പമ്പയിലേക്ക് നേരിട്ട് ബസ് ! പുതിയ സർവീസിന് തുടക്കമായി : ഉദ്ഘാടനം നിർവഹിച്ച് വർഗീസ് മാമൻ എംഎൽഎ
Advertisement
Advertisement
Advertisement