പത്തനംതിട്ട / ഇരവിപേരൂർ : തിരുവല്ല കുമ്പഴ ടി കെ റോഡിൽ നെല്ലാട് ജംഗ്ഷനും ഇരവിപേരൂർ ജംഗ്ഷനും ഇടയിലുള്ള വരാൽ പാലത്തിൻറെ അടിയിലൂടെ കടന്നുപോകുന്ന വരാൽ ചാലിന്റെ ശോചനീയ അവസ്ഥ പരിഹരിച്ച് തോടിന് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണമെന്നും അല്ലെങ്കിൽ വലിയ വെള്ളപ്പൊക്കങ്ങൾക്ക് ഇരവിപേരൂർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും, അതോടൊപ്പം തൊട്ടടുത്തുള്ള മണ്ണേട്ട് പാടം സ്വകാര്യ വ്യക്തികൾ മണ്ണിട്ടു നികത്തി വലിയ സൗധങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ഇരവിപേരൂരിൽ വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമായി മാറുമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം ശ്രീ റോയി ചാണ്ട പിള്ള പറഞ്ഞു.
കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ എബി പ്രയാറ്റു മണ്ണിൽ അധ്യക്ഷനായിരുന്നു.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ അനിഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എൽസ തോമസ്, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബു കുന്നുംപുറത്ത്, ആൻഡ്രൂസ് പുറത്തു മുറിയിൽ, എസ് കെ പ്രദീപ് കുമാർ, രഞ്ജി തോമസ്, ടോജി കൈപ്പശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.



