breaking news New

കൊച്ചി മട്ടാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മദ്യവില്‍പന നടത്തിയ ഡെലിവറി ബോയ് പോലീസിന്റെ പിടിയിലായി !

കൊച്ചി : മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശിയായ ലിബിന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 42 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 21 ലിറ്ററിലധികം മദ്യം പോലീസ് പിടിച്ചെടുത്തു.

ഇയാള്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നതിന്റെ മറവില്‍ അനധികൃതമായി മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.

സംഭവത്തില്‍ കേസെടുത്ത പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം വാങ്ങാന്‍ ഉപയോഗിച്ചിരുന്ന ഇടപാടുകാരെക്കുറിച്ചും, ഏതു രീതിയിലാണ് ഓര്‍ഡറുകള്‍ സ്വീകരിച്ച് മദ്യം എത്തിച്ചു നല്‍കിയിരുന്നത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4