breaking news New

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ നിർണായക വഴിത്തിരിവ്

പാലക്കാട് : കൊലപാതകത്തിൽ അമ്മയ്ക്ക് പുറമെ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന സൂചനയാണ് പോലീസ് നൽകുന്നത്.

പ്രതിയായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് കേസിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ തെളിവ് ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.

കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കുട്ടികളെ വീടിന്റെ കുളിമുറിയിലെ വെള്ളം നിറച്ച ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ കസ്റ്റഡി ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4