breaking news New

പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കോന്നി :
പോത്തുപ്പാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്.

വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ഏക മകൻ മരിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4